വോട്ടിംഗ് മെഷീനെ കുറിച്ച് ആക്ഷേപം: കേസെടുത്തു

Sunday 21 April 2024 2:18 AM IST

കണ്ണൂർ: സോഷ്യൽ മീഡിയയിൽ ഇലക്ഷൻ ഫലത്തെ ബാധിക്കുന്ന വിധത്തിൽ വോട്ടിംഗ് മെഷീനെ കുറിച്ച് തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വോട്ടിംഗ് മെഷീൻ പരിശോധിച്ചപ്പോൾ എല്ലാ വോട്ടുകളും ഒരു സ്ഥാനാർത്ഥിക്ക് മാത്രമാണ് ലഭിക്കുന്നതെന്നതടക്കമുള്ള ആക്ഷേപങ്ങളാണ് പ്രചരിപ്പിച്ചത്. നൂറിനു മുകളിൽ വോട്ടുകളെല്ലാം ഒരു രാഷ്ട്രീയ പാർട്ടിക്കാണ് ലഭിക്കുന്നതെന്നും ഇതിനെ കുറിച്ച് കളക്ടറും ഉദ്യോഗസ്ഥരും അന്വേഷിച്ചുവരികയാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്.

Advertisement
Advertisement