സമ്മേളനം

Monday 22 April 2024 10:41 PM IST

കാളികാവ്: വയനാട് മണ്ഡലം സ്ഥാനാർത്ഥി ആനി രാജയുടെ വിജയത്തിനായി കാളികാവിൽ എൽ.ഡി.എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കാളികാവ് ബസ് സ്സാൻഡിൽ സംഘടിപ്പിച്ച പരിപാടി പി.മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉൽഘാടനംചെയ്തു.പരിപാടിയുടെ ഭാഗമായി കാളികാവ് കുഞ്ഞാലി മന്ദിരത്തിൽ നിന്ന് ആരംഭിച്ച റാലി ജംഗ്ഷൻ ചുറ്റി അങ്ങാടി ബസ് സ്റ്റാന്റിൽ സമാപിച്ചു. വയനാട് പാർല്ലമെൻറ്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആനിരാജയെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. പി ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലാരൻ ഫൈസൽ, ബി.മുഹമ്മദ് റസാഖ്, ടി.അബ്ദു റഹ്മാൻ, ടി.ഹസീന, എൻ.നൗഷാദ്, എൻ.സുബൈർ, സി.കെ.ഹസീന തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement