സർട്ടിഫിക്കേഷൻ ആവശ്യം

Monday 22 April 2024 10:54 PM IST

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് ദിവസവും തിരഞ്ഞെടുപ്പിന് തൊട്ട് തലേ ദിവസവും അച്ചടി മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ സർട്ടിഫിക്കേഷൻ ആവശ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പരസ്യം പ്രസിദ്ധീകരിക്കുന്ന ദിവസത്തിന് രണ്ടു ദിവസം മുമ്പ് മുൻകൂർ സർട്ടിഫൈ ചെയ്യാനുള്ള പരസ്യവും പൂരിപ്പിച്ച അനക്ഷർ -എ എന്നിവ കളക്ടറേറ്റിലെ ജില്ല പഞ്ചായത്ത് മിനി ഹാളിൽ പ്രവർത്തിക്കുന്ന മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സമിതിയിൽ എത്തിക്കേണ്ടതാണ്. പരസ്യത്തിന്റെ രണ്ട് പകർപ്പ്, പൂരിപ്പിച്ച അനക്ഷർ -എ എന്നിവയാണ് ലഭ്യമാക്കേണ്ടത്.

Advertisement
Advertisement