സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു

Tuesday 23 April 2024 12:55 AM IST
എം.ആർ. രാഘവവാര്യർ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: പൂക്കാട് കലാലയം സ്ഥാപകാംഗവും സംഗീതജ്ഞനുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു. പുഷ്പാർച്ചനയോടെയാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സംഗീതജ്ഞൻ സത്യൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം ഡോ. എം.ആർ രാഘവവാരിയർ ഉദ്ഘാടനം ചെയ്തു. യു.കെ.രാഘവൻ അനുസ്മരണ ഭാഷണം നടത്തി. സമ്മേളനത്തിൽ വച്ച് ഗോപിനാഥ് കോഴിക്കോടിന് ഭാഗവതർ സ്മാരകപുരസ്ക്കാരം നൽകി. എം.എം സചീന്ദ്രൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. ശിവദാസ് ചേമഞ്ചേരി പൊന്നാട ചാർത്തി. ശ്രീനിവാസൻ കെ പ്രശസ്തിപത്ര സമർപ്പണവും അശോകൻ കോട്ട് അവാർഡ് തുകയും കൈമാറി. ശിവദാസ് വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ചന്തു ബാബുരാജ് ,സുനിൽ തിരുവങ്ങൂർ, എം.പ്രസാദ് പ്രസംഗിച്ചു.

Advertisement
Advertisement