ഷട്ടർ കുത്തി തുറന്ന് മോഷണം

Tuesday 23 April 2024 1:59 AM IST

പത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ വ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ കുത്തിതുറന്ന് മോഷണം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാൻഡിനുള്ളിൽ വടക്കുഭാഗത്തുള്ള ഷാഹുൽ ഹമീദിന്റെ ടീ ഷോപ്പിലാണ് മോഷണം നടന്നത്. കോഴിക്കോട് സ്വദേശിയായി ഷാഹുൽ ഹമീദ് സ്ഥലത്തില്ലാത്തതിനാൽ എന്തെല്ലാം നഷ്ടമായി എന്ന് വ്യക്തമല്ല. ഇന്നലെ പുലർച്ചെ 3.38നാണ് മോഷണം നടന്നത്. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളിൽ അന്യസംസ്ഥാനക്കാരൻ എന്നു സംശയിക്കുന്ന യുവാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. കടയിൽ തൊഴിലാളികൾ മാത്രമാണ് ഉള്ളത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. ഏതാനും മാസങ്ങൾക്കുമുൻപും സ്റ്റാൻഡിനുള്ളിലെ പച്ചക്കറിക്കടയിൽ മോഷണം നടന്നിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതിയെ അറസ്റ്റുചെയ്തു. ബസ് സ്റ്റാന്റിനുള്ളിൽ സെക്യൂരിറ്റിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇവരുടെ നിരീക്ഷണം വേണ്ടവിധം ഉണ്ടാകുന്നില്ലെന്ന് വ്യാപാരികൾ അക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

Advertisement
Advertisement