കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

Tuesday 23 April 2024 1:54 AM IST

കൊച്ചി: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്‌ക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വക്കീൽനോട്ടീസയച്ചു. ഷാഫിയും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ശൈലജയുടെ പരാമർശത്തെ തുടർന്നാണ് നടപടി.

24 മണിക്കൂറിനകം ശൈലജ വാർത്താസമ്മേളനം വിളിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം ശൈലജ പിന്നീട് മാറ്റിപ്പറഞ്ഞ സാഹചര്യത്തിലാണ് ഷാഫിയുടെ നോട്ടീസ്.

തെളിവില്ലാത്ത പ്രസ്താവന കാരണം ഗുരുതര സൈബർ ആക്രമണം നേരിടേണ്ടിവന്നു. വൃദ്ധമാതാവിനെ വരെ അധിക്ഷേപിക്കുന്ന പരാമർ‌ശങ്ങൾ സി.പി.എം അണികളിൽ നിന്നുണ്ടായി. പാർട്ടി മുഖപത്രത്തിലും അപകീർത്തികരമായ വാർത്തകൾ വന്നു. ഇത് ഏറെ മനപ്രയാസമുണ്ടാക്കിയെന്നും ഷാഫിയുടെ നോട്ടീസിൽ പറയുന്നു.

Advertisement
Advertisement