ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: കെ.പി. ഹരിദാസ്

Tuesday 23 April 2024 1:19 AM IST

തൃശൂർ: പൂരത്തിനിടയ്ക്ക് ഉണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ്. തൃശൂർ കോർപ്പറേഷന് മുന്നിൽ നടന്ന ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൃശൂ‌ർ പൂരം നടക്കുന്നത് വിശ്വാസികൾക്കും പൂരപ്രേമികൾക്കും വേണ്ടിയാണ്, പൊലീസിനു വേണ്ടിയല്ല. പൂരം നടക്കുന്ന സമയത്ത് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി തൃശൂരിൽ ക്യാമ്പ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷൻ സതീശ് ചന്ദ്രൻ അദ്ധ്യക്ഷനായി. അഖിലഭാരത അയ്യപ്പസേവാ സമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥൻ ഉദ്ഘാടന പ്രഭാഷണം നടത്തി. പി. സുധാകരൻ, എ. ഹരിദാസ്, വി. മോഹന കൃഷ്ണൻ, രമേഷ് വാര്യർ, വി. മുരളീധരൻ സംസാരിച്ചു.

Advertisement
Advertisement