ആഴ്സനൽ വീണ്ടും മുന്നിൽ

Tuesday 23 April 2024 8:13 AM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കിരീടപ്പോരാട്ടം കടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വൂൾവ്‌സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ആഴ്സനൽ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയെ മറിടന്ന് ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ ലിവർപൂൾ 3-1ന് ഫുൾഹാമിനെ കീഴടക്കിയതോടെ മാഞ്ചസ്റ്റർ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ലിവർപൂളാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്. 33 മത്സരങ്ങളിൽ നിന്ന് ആഴ്സ‌നലിനും ലിവർപൂളിനും 74 പോയിന്റ് വീതമാണ്. 73 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ സിറ്റിയ്ക്ക് ഇവരേക്കാൾ ഒരുമത്സരം കുറച്ചേ കളിച്ചിട്ടുള്ളൂ എന്ന മുൻതൂക്കമുണ്ട്.

Advertisement
Advertisement