ആഴ്സനൽ വീണ്ടും മുന്നിൽ
Tuesday 23 April 2024 8:13 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കിരീടപ്പോരാട്ടം കടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വൂൾവ്സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ആഴ്സനൽ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയെ മറിടന്ന് ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ ലിവർപൂൾ 3-1ന് ഫുൾഹാമിനെ കീഴടക്കിയതോടെ മാഞ്ചസ്റ്റർ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ലിവർപൂളാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്. 33 മത്സരങ്ങളിൽ നിന്ന് ആഴ്സനലിനും ലിവർപൂളിനും 74 പോയിന്റ് വീതമാണ്. 73 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ സിറ്റിയ്ക്ക് ഇവരേക്കാൾ ഒരുമത്സരം കുറച്ചേ കളിച്ചിട്ടുള്ളൂ എന്ന മുൻതൂക്കമുണ്ട്.