എൽ.ഡി.എഫ് റോഡ് ഷോ

Tuesday 23 April 2024 6:39 PM IST

തളിപ്പറമ്പ്: എൽ.ഡി.എഫ്‌ കണ്ണൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി എം.വി.ജയരാജന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാനഘട്ട പര്യടനത്തിന്റെ ഭാഗമായി റോഡ്‌ ഷോ നടത്തി. തളിപ്പറമ്പ് കാക്കാത്തോട്‌ ബസ്‌ സ്‌റ്റാൻഡിൽ സി.പി.എം കേന്ദ്ര സെക്രട്ടറിയറ്റംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജു കൃഷ്‌ണൻ റോഡ്‌ ഷോ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങൾ റോഡ്ഷോയിൽ പങ്കെടുത്തു . സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി, ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ്‌, എൽ.ഡി.എഫ്‌ നേതാക്കളായ എൻ.ചന്ദ്രൻ, ടി.കെ.ഗോവിന്ദൻ, പി.കെ.ശ്യാമള, പി.മുകുന്ദൻ, സി പി.സന്തോഷ്‌ കുമാർ, കെ.വി.ഗോപിനാഥ്‌, പി.കെ. മുജീബ്‌ റഹ്‌മാൻ, ജോയി കൊന്നക്കൽ, അഡ്വ.പി.എൻ മധുസൂദനൻ, കെ.ചന്ദ്രൻ, രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. റോഡ്‌ ഷോ ഏഴ്‌നിയമസഭ മണ്ഡലങ്ങളിൽ പര്യടനം നടത്തി രാത്രി വൻകുളത്ത്‌വയലിൽ സമാപിച്ചു.

Advertisement
Advertisement