പി.എസ്.സി അഭിമുഖ തീയതിയിൽ മാറ്റം

Wednesday 24 April 2024 12:00 AM IST

തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്‌പെക്ടർ ഒഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 246/2021) തസ്തികയിലേക്ക്
നടത്താനിരുന്ന അഭിമുഖം മേയ് 8 മുതൽ 10 വരെ തീയതികളിൽ നടത്തും.

പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 669/2022, 670/2022, 671/2022, 672/2022, 673/2022, 165/2022)

തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് മേയ് 2 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ക്ലാർക്ക് പരീക്ഷകൾ

വിവിധ വകുപ്പുകളിൽ ക്ലാർക്ക് (നേരിട്ടുളള നിയമനം) (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിൽ 2024 ജൂലായിലും കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ ഓഗസ്റ്രിലും ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സെപ്തംബറിലും ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിൽ ഒക്‌ടോബറിലും, 14 ജില്ലകളിലെയും തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 504/2023) നിയമനത്തിനായുള്ള പരീക്ഷ ഒക്‌ടോബറിലും നടത്തും.

വിവരണാത്മക പരീക്ഷ

കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് (കാറ്റഗറി നമ്പർ 476/2023) തസ്തികയിലേക്ക് 2 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.


ഒ.എം.ആർ പരീക്ഷ

ടൂറിസം വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 132/2023) തസ്തികയിലേക്ക്
മേയ് 3ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12വരെ ഒ.എം.ആർ പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷാഫലം

ലീഗൽ അസിസ്റ്റന്റുമാർക്കുള്ള വകുപ്പുതല പരീക്ഷയുടെ (സ്‌പെഷ്യൽ ടെസ്റ്റ്- ഒക്‌ടോബർ 2023) ഫലം പ്രസിദ്ധീകരിച്ചു. ഫലം പി.എസ്.സി വെബ്‌സൈറ്റിലും അപേക്ഷകരുടെ പ്രൊഫൈലിലും ലഭിക്കും.

Advertisement
Advertisement