മുന്നണികൾ മൗനം പാലിക്കുന്നു

Tuesday 23 April 2024 11:16 PM IST

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ലൗജിഹാദ് പ്രചാരണ വിഷയമാക്കാൻ ധൈര്യപ്പെടാതെ മറ്റു മുന്നണികൾ മൗനം പാലിക്കുകയാണെന്ന് കോട്ടയം,പത്തനംതിട്ട എൻ.ഡി.എ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആന്റണിയും വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ബിഷപ്പുമാരായ ജോസഫ് കല്ലറങ്ങാട്ട്, പ്ലാമ്പാനി എന്നിവരാണ് 2008ൽ ലൗജിഹാദിനെ പറ്റി പറഞ്ഞത്. ഇതേക്കുറിച്ച് അന്വേഷിച്ച ഡി.ജി.പി ജേക്കബ് പുന്നൂസ് ശരിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ചില വോട്ടു ബാങ്കുകളെ തൃപ്തിപെടുത്താൻ മുഖ്യധാരാ രാഷ്ടീയക്കാർ ലൗജിഹാദ് ഇല്ലെന്നു പ്രചരിപ്പിക്കുകയാണെന്ന് ഇരുവരും ആരോപിച്ചു.

Advertisement
Advertisement