കറിപൗഡർ സ്ഥാപനങ്ങളിൽ പരിശോധന

Thursday 25 April 2024 12:48 AM IST

കൊച്ചി: ഇന്ത്യയിൽ നിന്നെത്തുന്ന കറിപൗഡറുകളിൽ കാൻസറിന് കാരണമാകുന്ന മാരകമായ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ കമ്പനികളായ എം. ഡി. എച്ച്, എവറസ്റ്റ് എന്നിവയുടെ ഫാക്ടറികളിൽ നിയന്ത്രണ ഏജൻസിയായ സ്പൈസസ് ബോർഡ് പരിശോധന ആരംഭിച്ചു. ഇരുകമ്പനികളുടെയും നാല് ഉത്പന്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സിംഗപ്പൂരും ഹോങ്കോംഗും നിരോധിച്ചിരുന്നു. എം. ഡി. എച്ചിന്റെയും എവറസ്റ്റിന്റെയും നാല് ഉത്പന്നങ്ങൾക്കാണ് ഹോങ്കോംഗ് കഴിഞ്ഞ ദിവസം നിരോധനം ഏർപ്പെടുത്തിയത്. നേരത്തെ എവറസ്റ്റിന്റെ ഫിഷ് കറി മസാലയുടെ സിംഗപ്പൂർ വിലക്കിയിരുന്നു. കാൻസറിന് കാരണമാകുന്ന എത്തിലിൻ ഓക്സൈഡിന്റെ സാന്നിദ്ധ്യം എം. ഡി. എച്ചിന്റെ മദ്രാസ് കറി പൗഡർ, മിക്സഡ് മസാല പൗഡർ, സാമ്പാർ മസാല എന്നിവയിൽ കണ്ടെത്തിയെന്നാണ് ഹോങ്കോംഗിലെ സെന്റർ ഫോർ ഫുഡ് സേഫ്റ്റി ഏപ്രിൽ അഞ്ചിന് വ്യക്തമാക്കിയത്.

Advertisement
Advertisement