ഇടതു മുന്നണി അക്രമം അഴിച്ചു വിടുന്നു: ചെന്നി​ത്തല

Thursday 25 April 2024 12:26 AM IST

കൊല്ലം: തി​രഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട ഇടതുമുന്നണി വ്യാപകമായ തോതിൽ അക്രമം അഴിച്ചു വിടുകയാണെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാ​ഗമായാണ് ഇന്നലെ കലാശക്കൊട്ടിനി​ടെ കരുനാ​ഗപ്പള്ളിയിൽ നടന്ന അക്രമം. സി​.ആർ. മഹേഷ് എം.എൽ.എയെ ആക്രമിച്ചു പരി​ക്കേൽപ്പി​ച്ച ഹീനവും അപലപനീയവുമാണെന്ന് ചെന്നിത്തല ആരോപി​ച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.

Advertisement
Advertisement