കാടിറങ്ങി നടന്നു തളർന്ന് അവർ എത്തി; ജനാധിപത്യത്തെ വിജയിപ്പിക്കാൻ

Saturday 27 April 2024 12:00 AM IST

തിരുവനന്തപുരം: മലവെള്ളപ്പാച്ചിൽ ഉണ്ടായേക്കാവുന്ന കരവച്ചൽ തോട്ടിലൂടെ ഈറച്ചെടികൾ വകഞ്ഞുമാറ്റി അവർ നടക്കുന്നത് ജനാധിപത്യത്തെ വിജയിപ്പിക്കാനാണ്. കാടുതാണ്ടി 12 കിലോമീറ്റർ അകലെയുള്ള തേവിയാരുകുന്ന് എൽ.പി.എസിലെത്തണം വിതുര പൊടിയകാല ഊരിലുള്ളവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ. 70 കുടുംബങ്ങളിലായി 176 വോട്ടർമാരാണ് ഇവിടെയുള്ളത്. ഊരിലൊരു ബൂത്ത് എന്ന, കാലങ്ങളായുള്ള അവരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.

വോട്ടു തേടിയെത്തുന്നവരോട് ഊരിലേക്ക് നല്ലൊരു റോഡില്ല, വന്യമൃഗശല്യം കൂടുന്നു എന്നൊക്കെ പരാതി പറയുമ്പോൾ എല്ലാം ശരിയാക്കാമെന്നു പറയുന്നതല്ലാതെ ഒന്നും ശരിയായിട്ടില്ലെന്ന് ഊരുമൂപ്പൻ ശ്രീകുമാർ കാണി പറയുന്നു.

നഗരവാസികൾക്ക് കുടിവെളളം ലഭ്യമാക്കുന്നതിനു വേണ്ടി പേപ്പാറ ഡാം നിർമ്മിച്ചപ്പോഴാണ് പരിസരത്തെ ഊരുകളിൽ താമസിച്ചിരുന്ന ഒരു വിഭാഗത്തെ പൊടിയകാലയിലേക്ക് മാറ്റിയത്. നഗരത്തിൽ കുടിവെള്ളം ലഭിക്കാനായി വാസസ്ഥലം നഷ്ടപ്പെട്ടവർ കുടിവെള്ളത്തിനായി ഇപ്പോഴും സർക്കാരിനോട് യാചിച്ചു നിൽക്കുകയാണ്. ഈയിടെ കരടിയുടെയും പോത്തിന്റെയും ആക്രമണത്തിൽ ഊരിലെ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ നല്ല റോഡുമില്ല, വാഹനം വേണമെന്ന് വിളിക്കാൻ ഫോണിന് റെയ്ഞ്ചും ഇല്ല.

കരവച്ചലിന് അക്കരെയുള്ള മലയരികിൽ കഴിയുന്നവരുടെ അവസ്ഥ ഇതിലും ദയനീയമാണ്. മലമുകളിൽ മഴ പെയ്താൽ തോ‌ട് ആറു പോലെയാകും. കുറച്ചു നാൾ മുമ്പുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇവിടെയുണ്ടായിരുന്ന തടിപ്പാലം ഒലിച്ചു പോയി. മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലുമുണ്ടായാൽ 20 കുടുംബങ്ങൾ ഒറ്റപ്പെടും.

വീ​ട്ടു​ജോ​ലി​ക്ക് ​മു​ൻ​പേ
വോ​ട്ടു​ചെ​യ്ത് ​സ്ത്രീ​കൾ

സ്വ​ന്തം​ ​ലേ​ഖിക

തി​രു​വ​ന​ന്ത​പു​രം​:​ ​വീ​ട്ടു​ജോ​ലി​ ​തീ​ർ​ത്തി​ട്ട് ​വോ​ട്ടു​ചെ​യ്യാ​മെ​ന്ന് ​വ​ച്ചാ​ൽ​ ​ഈ​ ​ചൂ​ട് ​താ​ങ്ങാ​നാ​വി​ല്ല.​ ​അ​തു​കൊ​ണ്ട് ​ഈ​ ​ജോ​ലി​യ​ങ്ങ് ​തീ​ർ​ത്തേ​ക്കാ​മെ​ന്ന് ​ക​രു​തി​ ​-​ ​രാ​വി​ലെ​ ​വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ​ ​വീ​ട്ട​മ്മ​മാ​രു​ടെ​ ​പ്ര​തി​ക​ര​ണം.
വീ​ട്ടു​ജോ​ലി​ക​ളൊ​ക്കെ​ ​തീ​ർ​ത്ത് ​ഉ​ച്ച​യൂ​ണി​നു​ശേ​ഷം​ ​വോ​ട്ട് ​ചെ​യ്യു​ന്ന​താ​ണ് ​സ്ത്രീ​ക​ളു​ടെ​ ​രീ​തി.​ ​ഇ​ത്ത​വ​ണ​ ​അ​തി​രാ​വി​ലെ​ ​മു​ത​ൽ​ ​ധാ​രാ​ളം​ ​സ്ത്രീ​ക​ൾ​ ​വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യെ​ന്ന് ​പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.​ ​ഉ​ച്ച​സ​മ​യ​ത്ത് ​മി​ക്ക​ ​ബൂ​ത്തു​ക​ളി​ലും​ ​വോ​ട്ട​ർ​മാ​ർ​ ​കു​റ​വാ​യി​രു​ന്നു.വൈ​കു​ന്നേ​ര​ത്താ​ണ് ​വീ​ണ്ടും​ ​സ്ത്രീ​ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​എ​ത്തി​യ​ത്.


കൊ​ടും​ചൂ​ടി​ൽ​ ​വ​ല​ഞ്ഞ്
പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥർ

തി​രു​വ​ന​ന്ത​പു​രം​:​ ​ബൂ​ത്തു​ക​ൾ​ ​പ്ര​വ​ർ​ത്തി​ച്ച​ ​ക്ളാ​സ് ​മു​റി​ക​ളി​ലും​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ങ്ങ​ളി​ലും​ ​തി​ള​യ്ക്കു​ന്ന​ ​ചൂ​ടി​ലി​രു​ന്നാ​ണ് ​പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥർവോ​ട്ടെ​ടു​പ്പ് ​പ്ര​ക്രി​യ​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ഫാ​ൻ​ ​സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ക​ടു​ത്ത​ ​ചൂ​ടാ​യി​രു​ന്നു.​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ള്ള​വ​രെ​യാ​ണ് ​കൊ​ടും​ചൂ​ടി​ലെ​ ​വോ​ട്ടെ​ടു​പ്പ് ​ജോ​ലി​ക​ൾ​ ​വ​ല​ച്ച​ത്.

Advertisement
Advertisement