ജെ.ഇ.ഇ സ്കോർ കുറവോ? മറ്റ് എൻട്രൻസുകൾക്ക് അപേക്ഷിക്കാം
ജെ.ഇ.ഇ മെയിൻ എൻട്രൻസ് സ്കോർ കുറഞ്ഞവർ നിരാശപ്പെടേണ്ട. രാജ്യത്തെ മറ്റ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
1. KIITEE 2024
കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി എൻജിനിയറിംഗ് പ്രോഗ്രാമുകൾക്കായി നടത്തുന്ന എൻട്രൻസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ് https://kiitee.kiit.ac.in. അവസാന തീയതി 30.06.2024.
2. SRMJEEE 2024
SRM ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് & ടെക്നോളജിയുടെ ബി.ടെക്, എം.ടെക്, ബി.എസ്സി പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് ജൂൺ 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് https://www.srmist.edu.in. 10-ാം ക്ലാസിലും 12-ാം ക്ലാസിലും 60% മാർക്ക് നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.
3. HITSEEE 2024
ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി & സയൻസ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് (HITSEEE) ഏപ്രിൽ 29 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് https://hindustanuniv.ac.in.
4. അമിറ്റി യൂണിവേഴ്സിറ്റി
നോയ്ഡ ആസ്ഥാനമായ അമിറ്റി യൂണിവേഴ്സിറ്റിയുടെ നാലുവർഷ ഫുൾ ടൈം ബി.ടെക് കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി മേയ് 15. വെബ്സൈറ്റ് https://www.amity.edu.
എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം
തിരുവനന്തപുരം: എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.pareekshabhavan.kerala.gov.inൽ ലഭിക്കും.
കുസാറ്റ് എം.ബി.എ:
തീയതി നീട്ടി
കൊച്ചി: കുസാറ്റിൽ 2024-25 വർഷം എം.ബി.എ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ തീയതി മേയ് 20 വരെ നീട്ടി. വിവരങ്ങൾക്ക്: admissions.cusat.ac.in, 0484-2577100.
എൻജിനിയറിംഗ് എൻട്രൻസ് പരിശീലനം
തിരുവനന്തപുരം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിൽ സൗജന്യ കേരള എൻജിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.മോക്ക് എൻട്രൻസ് പരീക്ഷയും നടത്തും.അപേക്ഷിക്കാനായി https//ukfcet.ac.in/keam.php എന്ന സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക്: 9995507321,8893009997