ഐ.എസ്.എൽ: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

Sunday 28 April 2024 3:49 AM IST

കൊൽക്കത്ത: നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്സോ, ആദ്യപാദ സെമിയിൽ ജയിച്ച ഒഡിഷയോ... ഐ.എസ്.എൽ പത്താം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് രാത്രി അറിയാം. മോഹൻ ബഗാനും ഒഡിഷയും തമ്മിലുള്ള രണ്ടാം പാദ സെമി ബഗാന്റെ തട്ടകമായ സാൾട്ട് ലേക്കിൽ രാത്രി 7.30 മുതലാണ്.

ഒഡിഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം പാദത്തിൽ 2-1ന്റെ ജയം നേടിയതിന്റെ മുൻതൂക്കവുമായാണ് അവർ ബഗാനെ നേരിടാൻ ഇന്നിറങ്ങുന്നത്. ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഒഡിഷ 2 ഗോൾ തിരിച്ചടിച്ച് ജയിച്ചത്. മത്സരത്തിൽ ചുവപ്പ്കാർഡ് ലഭിച്ച ഒഡിഷയുടെ കാർലോസ് ഡെൽഗാഡോയ്ക്കും ബഗാന്റെ
അർമാൻഡോ സദികുവിനും ഇന്ന് കളിക്കാനാകില്ല.

Advertisement
Advertisement