സെലക്ടർമാരെ കണ്ടോ ഞങ്ങടെ സഞ്ജുവിനെ!

Sunday 28 April 2024 4:01 AM IST

ല​ക്നൗ​:​ ​വിക്കറ്റ് കീപ്പർമാരായ ക്യാപ്ടൻമാർ അർദ്ധ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച, ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയ്ന്റ്സിനെ അവരുടെ തട്ടകത്തിൽ 7 വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പ്ലേഓഫിന് വളരെയടുത്തെത്തി. 9 മത്സരങ്ങളിൽ നിന്ന് അവരുടെ എട്ടാം ജയമാണിത്. ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ല​ക്‌​നൗ​ ​സൂ​പ്പ​ർ​ ​ജ​യ്‌​ന്റ്‌സ് 20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 196​ ​റ​ൺ​സെ​ടു​ത്തു. മറുപടിക്കിയ രാജസ്ഥാൻ ഒരോവർ ബാക്കി നിൽക്കെ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (199/3). ചേസിംഗിൽ ഒരു ഘട്ടത്തിൽ പോലും പതറാതെ 33 പന്തിൽ 73 റൺസുമായി രാജസ്ഥാനെ വിജയതീരത്തെത്തിച്ചത് സഞ്ജുവിന്റെ ക്യാപ്ടന്റെ ഇന്നിംഗ്സായിരുന്നു. സഞ്ജുവാണ് കളിയിലെ താരം. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ല ദിവസം അടുത്തുവരെ സഞ്ജുവിന്റെ തുടർച്ചയായുള്ള മികച്ച പ്രകടനങ്ങൾ സെലക്ടർമാ‌ർക്ക് തള്ളിക്കളയാനാകില്ല.

ധ്രുവ് ജുറൽ (പുറത്താകാതെ 34 പന്തിൽ 52) ക്യാപ്ടന് മികച്ച പിന്തുണ നൽകി രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇരുവരും തകർക്കപ്പെടാത്ത് മൂന്നാം വിക്കറ്റിൽ 62 പന്തിൽ കൂട്ടിച്ചേർത്ത 121 റൺസാണ് രാജസ്ഥാന്റെ വിജയമുറപ്പിച്ചത്. സഞ്ജുവിന്റെ സീസണിലെ നാലാം അ‌ർദ്ധ സെഞ്ച്വറിയും ധ്രുവിന്റെ കന്നി ഫിഫ്റ്റിയുമായിരുന്നു ഇന്നലത്തേത്. 78/3 എന്ന നിലയിലായിരുന്നു ഇരുവരും ക്രീസിൽ ഒന്നിച്ചത്. ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും (24), ജോസ് ബട്ട്‌ലറും (34) മികച്ച തുടക്കം രാജസ്ഥാന് നൽകി. 60 റൺസിന്റെകൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇപാക്ട് പ്ലെയർ റിയാൻ പരാഗും (14) അടുത്തടുത്ത് പുറത്തായെങ്കിലും സഞ്ജുവും ധ്രുവും രാജസ്ഥാനെ കാത്തു. സീസണിൽ ഏറ്റവും കൂടുതൽ റൺസടിച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് സഞ്ജു.

നേരത്തേ ​ ​ക്യാ​പ്ട​ൻ​ ​കെ.​എ​ൽ​ ​രാ​ഹു​ലി​ന്റ​യും​ ​(48​ ​പ​ന്തി​ൽ​ 76​)​​,​​​ ​ദീ​പ​ക് ​ ഹൂ​ഡ​യു​ടേ​യും​ ​(31​ ​പ​ന്തി​ൽ​ 50​)​​​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളാ​ണ് ​ല​ക്നൗ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​രാ​ജ​സ്ഥാ​നാ​യി​ ​സ​ന്ദീ​പ് ​ശ​ർ​മ്മ​ ​ര​ണ്ടും​ ​ട്രെ​ൻ​ഡ് ​ബോ​ൾ​ട്ട്,​​​ ​ആ​വേ​ശ് ​ഖാ​ൻ,​​​ ​ആ​ർ.​അ​ശ്വി​ൻ​ ​എ​ന്നി​വ​ർ​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി.
അ​പ​ക​ട​കാ​രി​യാ​യ​ ​ക്വി​ന്റ​ൺ​ ​ഡി​കോ​ക്കി​നെ​ ​ല​‌​ക്നൗ​ ​ഇ​ന്നിം​ഗ്സി​ലെ​ ​മൂ​ന്നാം​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​പു​റ​ത്താ​ക്കി​ ​ബോ​ൾ​ട്ട് ​രാ​ജ​സ്ഥാ​ന് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ ​പി​ന്നാ​ലെ​ ​ക​ഴി​ഞ്ഞ​ ​ക​ളി​യി​ൽ​ ​ചെ​ന്നൈ​യ്‌​ക്കെ​തി​രെ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​ല​ക്നൗ​വി​ന്റെ​ ​വി​ജ​യ​ശി​ല്പി​യാ​യ​ ​മാ​ർ​ക​സ് ​സ്റ്റോ​യി​നി​സി​നെ​ ​(0​)​​​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കുി​ന്ന​തി​ന് ​മു​ന്നേ​ ​സ​ന്ദീ​പ് ​ശ​ർ​മ്മ​ ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​യ​തോ​ടെ​ 2​ ​ഓ​വ​റി​ൽ​ 11​/2​ ​എ​ന്ന​ ​നി​ല​യി​ലാ​യി​ ​ല​ക്നൗ.​ ​
എ​ന്നാ​ൽ​ ​തു​ട​ർ​ന്ന് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​രാ​ഹു​ലും​ ​ഹൂ​ഡ​യും​ ​സെ​ഞ്ച്വ​റി​ ​കൂ​ട്ടു​കെ​ട്ടു​മാ​യി​ ​ല​ക്നൗ​വി​നെ​ ​ക​ര​ക​യ​റ്റി.​ ​ഇ​രു​വ​രും​ ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 62​ ​പ​ന്തി​ൽ​ 115​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ഹൂ​ഡ​യെ​ ​പു​റ​ത്താ​ക്കി​ ​അ​ശ്വി​നാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​പുരാ​ന് ​(11​)​​​ ​തി​ള​ങ്ങാ​നി​യി​ല്ല.​ ​ബ​ധോ​നി​യും​ ​(18​)​​,​​​ ​ക്രു​നാ​ലും​ ​(15​)​​​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.

Advertisement
Advertisement