ജോലി സമയം ക്രമീകരിക്കണം: സി.ഐ.ടി.യു

Monday 29 April 2024 1:50 AM IST

ആറ്റിങ്ങൽ: കടുത്ത വേനൽ തുടരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ എം.മുരളി അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജി.വേണുഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു. മേയ് ദിനത്തോടനുബന്ധിച്ച് രാവിലെ 200 കേന്ദ്രങ്ങളിൽ പതാക ഉയർത്തലും മേഖലാടിസ്ഥാനത്തിൽ വാഹനറാലികളും വൈകിട്ട് ആറ്റിങ്ങലിൽ മേയ് ദിന റാലിയും പൊതുയോഗവും നടത്തും.

Advertisement
Advertisement