ടി.എം.എ പൈതൃക സംഗമം

Monday 29 April 2024 12:06 AM IST
തലശ്ശേരി മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച പൈതൃക സംഗമം കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: തലശ്ശേരി മുസ്ലിം അസോസിയേഷൻ അമ്പത്താറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൈതൃക സംഗമം കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ മേയർ മുസ്ലിഹ് മടത്തിൽ ഉദ്ഘാടനം ചെയ്തു. ടി.പി കുട്ടിയമ്മു സാഹിബ് ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടിയിൽ സി.കെ.പി റഈസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ദാസൻ പുത്തലത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി സുരേഷ്ബാബു, അഡ്വ. കെ.എ ലത്തീഫ്, എ.പി അഹ്മദ്, ഡോ. മുഹമ്മദ് കാസിം, വി.കെ ഹുസൈൻ ഹാജി, എ.കെ ഇബ്രാഹിം, പി.എം അബ്ദുൽ ബഷീർ സംസാരിച്ചു. പ്രൊഫ. എ.പി സുബൈർ സ്വാഗതവും കെ.പി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

Advertisement
Advertisement