ജില്ലാ പി.എസ്.സിയിൽ ഇടതുപക്ഷ ഫാസിസം
Monday 29 April 2024 2:05 AM IST
ആലപ്പുഴ: ജില്ലാപി.എസ്.സി ഓഫീസിൽ ഇടതുപക്ഷ സർവീസ് സംഘടനയുടെ ഫാസിസവും ഏകാധിപത്യപരമായ സമാന്തര ഭരണവുമാണ് നടക്കുന്നതെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.എൻ.അജിത് കുമാർ പറഞ്ഞു. ഇതര സർവീസ് സംഘടനകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കാൻ വേണ്ടി കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കലും മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തലും ആലപ്പുഴ പി.എസ്.സി ഓഫീസിൽ തുടർക്കഥയാണ്. ഓഫീസ് തലവനായ ഡെപ്യൂട്ടി സെക്രട്ടറിയെ നോക്കുകുത്തിയാക്കി യൂണിയൻ നേതാക്കൾ ഓഫീസ് ഭരണം കയ്യാളുന്നു. സമീപകാലത്ത് പുറത്തുവന്ന റിക്രൂട്ട്മെന്റ് വിവാദങ്ങളിൽ ഇടതുപക്ഷ സംഘടനയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.