65 കുടുംബങ്ങൾ വോട്ട് ബഹിഷ്‌കരിച്ചു

Sunday 28 April 2024 11:14 PM IST

ചെറുതോണി: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചുകരിമ്പനിലെ 65 കുടുംബങ്ങൾ വോട്ട് ബഹിഷ്‌കരിച്ചു. ഗവ. എൽ.പി സ്‌കൂൾപടി- സി.എസ്.ഐ ചർച്ച്- മില്ലുംപടി റോഡാണ് രണ്ടു തലമുറ നടന്നുതീർത്തിട്ടും നന്നാക്കാത്തത്. മൂന്നു കിലോമീറ്റർ ദൂരം വരുന്ന റോഡ് നന്നാക്കി ടാർ ചെയ്തു തരണമെന്നാവശ്യപ്പെട്ട് കയറിയിറങ്ങാത്ത ഓഫീസുകളും കാണാത്ത ജനപ്രതിനിധികളുമില്ല. മരിയാപുരം- വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്. റോഡിന് വേണ്ടി 35 ദിവസമാണ് നിരാഹാരസമരം നടത്തിയത്. അന്നു നൽകിയ വാഗ്ദാനങ്ങളും പാലിച്ചില്ല.

Advertisement
Advertisement