പുനലൂർ യൂണിയനിൽ വനിതാ സംഘം യൂണിയൻ തല കലോത്സവം
Monday 29 April 2024 12:27 AM IST
പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ യൂണിയൻ തല വനിതസംഘം കലോത്സവം നടന്നു. വിദ്യാർത്ഥികളും വനിതാസംഘം പ്രവർത്തകരും നേതാക്കളും അടക്കം 75 ഓളം പേർ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. സംസ്ഥാന തലത്തിൽ നടക്കുന്ന കലോത്സവത്തിന്റെ മുന്നോടിയായിട്ടാണ് യൂണിയൻ തല മത്സരം സംഘടിപ്പിച്ചത്. യോഗം അസി.സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യോഗം ഡയറക്ടർ ജി.ബൈജു, യൂണിയൻ കൗൺസിലർ അടുക്കളമൂല ശശിധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, സെക്രട്ടറി ഓനപുഷ്പാഗദൻ, ശ്രീനാരായണ എംപ്ലോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് ബിന്ദു.പി. ഉത്തമൻ,സെക്രട്ടറി അഞ്ജു അർജ്ജുനൻ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.