ഫോർഡ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

Monday 29 April 2024 12:49 AM IST

കൊച്ചി: മൂന്ന് വർഷം മുൻപ് ഇന്ത്യയിലെ പ്രവർത്തനം മതിയാക്കിപോയ അമേരിക്കയിലെ വമ്പൻ വാഹന കമ്പനിയായ ഫോർഡ് വീണ്ടും ഇവിടെ പ്രവർത്തനം ആരംഭിക്കുന്നു. വൻ നിക്ഷേപവും വിപുലമായ പദ്ധതികളുമായാണ് ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കുന്നത്.

ഫോർഡിന്റെ പ്രധാന ബ്രാൻഡായ എവറസ്റ്റ് എസ്‌. യു. വി ഇറക്കുമതി നടത്തി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് ഫോർഡ് പദ്ധതിയിടുന്നത്. അടുത്ത വർഷം ഈ മോഡലിന്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കാനും ആലോചനയുണ്ട്.

എവറസ്റ്റിന്റെ യഥാർത്ഥ നെയിംപ്ലേറ്റ് നിലനിർത്താനുള്ള തീരുമാനവും പുതിയ ലോഗോകൾ, ബാഡ്ജുകൾ, നെയിംപ്ലേറ്റുകൾ എന്നിവയുടെ ചെലവ് കുറച്ച് വിപണിയിൽ ശ്രദ്ധ നേടാൻ പുതിയ തീരുമാനം ഫോർഡിനെ സഹായിക്കും. പുതിയ ഫോർഡ് എവറസ്റ്റിൽ സി-ആകൃതിയിലുള്ള ഡി. ആർ. എല്ലുകളുള്ള പുതിയ രൂപകൽപ്പനയിലെ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകളുമാണ് പ്രധാന ആകർഷണം,

പുതിയ ഫോർഡ് എവറസ്റ്റ് കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാണ് (സി. ബി. യു) ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുന്നത്.

Advertisement
Advertisement