ജ്യോതിഷ സെമിനാർ നടത്തി
തൃശൂർ: ജ്യോതിഷ പരിഷത്തിന്റെ 52-ാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി ജ്യോതിഷ പരിഷത്തിന്റെയും പരിഷത്ത് പൂർവ വിദ്യാർത്ഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ ജ്യോതിഷ സെമിനാർ സംഘടിപ്പിച്ചു. ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.യു. രഘുരാമൻ പണിക്കർ സെമിനാർ ഉദ്ഘാടനം ചെയ്തു. അരവിന്ദൻ പണിക്കർ വട്ടോളി അദ്ധ്യക്ഷനായി. കെ. നാരായണൻ ആമ്പല്ലൂർ ആമുഖപ്രസംഗം നടത്തി. കൃഷ്ണപ്പണിക്കർ പാലത്തുള്ളി പ്രബന്ധം അവതരിപ്പിച്ചു. ജ്യോതിഷ പണ്ഡിതന്മാരായ ജയരാജൻ പണിക്കർ കോഴിക്കോട്, വേണുഗോപാലപണിക്കർ ആമയൂർ, ബാലകൃഷ്ണപണിക്കർ ഷൊർണൂർ, പ്രമോദ് പണിക്കർ പാടൂർ, വിജയരാഘവൻ പണിക്കർ കോലഴി, അമ്പലക്കോത്ത് വിജയരാഘവൻ പണിക്കർ കോഴിക്കോട്, ഭാഗവതശ്രീ മാധവൻ നമ്പൂതിരി, ഉണ്ണിപണിക്കർ കുണ്ടായിത്തോട്, വിനോദ് പണിക്കർ താമരശ്ശേരി, രമേശ് പണിക്കർ കൊടുവള്ളി, സുരേന്ദ്ര പണിക്കർ കോലഴി, ഉണ്ണിരാജൻ കുറുപ്പ് തുടങ്ങിയവർ സംബന്ധിച്ചു.