കോമഡി ത്രില്ലറുമായി ധ്യാനും അഞ്ജു കുര്യനും

Saturday 04 May 2024 6:00 AM IST

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ തോംസൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അഞ്ജു കുര്യൻ ആണ് നായിക. ധർമജൻ ബോൾഗാട്ടി, അസീസ് നെടുമങ്ങാട്, മരിയ വിൻസെന്റ്, വിനീത് തട്ടിൽ , പ്രമോദ് വെള്ളിയനാട്,നവാസ് വള്ളികുന്ന്, ടിജി രവി, ജാഫർ ഇടുക്കി , നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.സിനു സിദ്ധാർഥ് ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ: ഡോൺ മാക്സ്, സംഗീതം: 4 മ്യൂസിക്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശേരി, കോസ്റ്റ്യൂം: അരവിന്ദ് എ ആർ, മേക്കപ്പ്: നരസിംഹസ്വാമി, കൊറിയോഗ്രാഫി: റിഷ്ദാൻ, ആക്ഷൻ: പിസി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ.

എൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്, ജെയ്സൺ പനച്ചിക്കൽ, പ്രിൻസ് എം കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Advertisement
Advertisement