കുരിയച്ചിറ മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിൽ ധർണ

Saturday 04 May 2024 12:00 AM IST

തൃശൂർ: കുരിയച്ചിറയിലെ കോർപറേഷൻ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനത്തിലെ ശോചനീയാവസ്ഥ മൂലം പരിസരവാസികൾക്ക് താമസിക്കാൻ കഴിയുന്നില്ലെന്നും ചിലർക്ക് വീട് മാറിപ്പോവേണ്ടി വന്നുവെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. ഈച്ച ശല്യവും ദുർഗന്ധവും വർദ്ധിച്ച സാഹചര്യത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്ലാന്റിന്റെ മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് വള്ളൂർ. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, മുൻ മേയർ ഐ.പി. പോൾ, ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുകേഷ് കുളപറമ്പിൽ, സെക്രട്ടറി കെ. രാമനാഥൻ, സിന്ധു ആന്റോ ചാക്കോള, ലാലി ജയിംസ്, റിസൺ വർഗീസ്, ജേക്കബ് പുലിക്കോട്ടിൽ, ഡേവിസ് ചക്കാലയ്ക്കൽ, ജോർജ് ചാണ്ടി, ആൻസി ജേക്കബ് പുലിക്കോട്ടിൽ, വിനീഷ് തയ്യിൽ, നിമ്മി റപ്പായി, മേഴ്‌സി അജി, റെജി ജോയ്, പി.ഡി. സേവ്യർ, അഡ്വ. എൻ.ഒ. ഇനാശു, ഷാജു.പി.എഫ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement