വിൻഡീസ് ടീം റെഡി, പവ‌ൽ നായകൻ

Saturday 04 May 2024 4:56 AM IST

ബാർബഡോസ്: ട്വന്റി-20 ലോകകപ്പിനുള്ല വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു.റോവ്മാ‌ൻ പവൽ നയിക്കുന്ന ടീമിൽ അൽസാരി ജോസഫാണ്. 2022 ലോകകപ്പിൽ കളിക്കാനാകാതിരുന്ന ഷിമ്രോൺ ഹെറ്റ്‌മേയർ ഇത്തണ ടീമിലുണ്ട്. കഴിഞ്ഞ തവണത്തെ ക്യാപ്ടൻ നിക്കോളാസ് പുരാനും ആന്ദ്രേ റസ്സലും ജേസൺ ഹോൾഡറും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകചനം കാഴ്ചവച്ച യുവ പേസർ ഷമാർ ജോസഫിനേയും ഉൾപ്പെടുത്തി. അതേസമയം സുനിൽ നരെയ്നുമായി സംസാരിച്ചിരുന്നെന്നും അദ്ദഹം വിരമിക്കൽ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്നും കോച്ച് ഡാരൻ സമി പറഞ്ഞു. ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിന്റെ ഫൈനൽ വേദിയായ ബാർബഡോസിലായിരുന്നു ടീം പ്രഖ്യാപനം.

ടീം : റോവ്‌മാൻ പവൽ, അൽസാരി ജോസഫ്,ജോൺസൺ ചാൾസ്, റോസ്റ്റൺ ചേസ്,ഹെറ്റ്‌മേയർ, ബ്രാണ്ടൻ കിംഗ്, നിക്കോളാസ് പുരാൻ, ഷായ് ഹോപ്പ്,ആന്ദ്രേ റസ്സൽ,റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, ഗുഡാകേഷ് മോത്തി, ഷെർഫെൻ റുഥർഫോർഡ്.

Advertisement
Advertisement