കെ.സുധാകരന്റെ തിരിച്ചുവരവിൽ ആശയക്കുഴപ്പം

Sunday 05 May 2024 12:49 AM IST

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള കെ. സുധാകരന്റെ തിരിച്ചു വരവിൽ ആശയക്കുഴപ്പം. കണ്ണൂരിൽ സ്ഥാനാർത്ഥിയായതോടെയാണ് ഹൈക്കമാന്റ് നിർദ്ദേശ പ്രകാരം അദ്ദേഹം അദ്ധ്യക്ഷ സ്ഥാനം താൽക്കാലികമായി എം.എം ഹസന് കൈമാറിയത്. തിരികെ പദവിയിലേക്ക് വരാനുള്ള ഹൈക്കമാന്റ് നിർദ്ദേശം വൈകുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. പോളിംഗ് കഴിഞ്ഞെങ്കിലും വോട്ടെണ്ണലോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതെന്ന വാദവും പാർട്ടിയിൽ ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ സുധാകരന് ജൂൺ നാല് വരെ കാത്തിരിക്കേണ്ടി വരും.

Advertisement
Advertisement