ഓഹരി വിപണിയിൽ മിന്നുന്നതെല്ലാം പൊന്നല്ല

Sunday 05 May 2024 12:00 AM IST

കൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​ഓ​ഹ​രി​ ​വി​പ​ണി​ ​റെ​ക്കാ​ഡു​ക​ൾ​ ​കീ​ഴ​ട​ക്കി​ ​പു​തി​യ​ ​ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണെ​ങ്കി​ലും​ ​വ​ലി​യൊ​രു​ ​ത​ക​ർ​ച്ച​ ​ആ​സ​ന്ന​മാ​ണെ​ന്ന​ ​ആ​ശ​ങ്ക​ക​ൾ​ ​ശ​ക്ത​മാ​കു​ന്നു.​ ​വി​ദേ​ശ​ ​ഫ​ണ്ടു​ക​ളു​ടെ​യും​ ​ആ​ഭ്യ​ന്ത​ര​ ​നി​ക്ഷേ​പ​ക​രു​ടെ​യും​ ​ക​രു​ത്തി​ലാ​ണ് ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​ഓ​ഹ​രി​ ​സൂ​ചി​ക​ക​ൾ​ ​വ​ലി​യ​ ​മു​ന്നേ​റ്റം​ ​ന​ട​ത്തി​യ​ത്.​ ​മു​ൻ​നി​ര​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ൾ​ക്കൊ​പ്പം​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ളും​ ​മു​ൻ​പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത​ ​കു​തി​പ്പാ​ണ് ​കാ​ഴ്ച​വയ്​ക്കു​ന്ന​ത്.​ ​ഹ​ർ​ഷ​ദ് ​മേ​ത്ത,​ ​ചേ​ത​ൻ​ ​പ​രേ​ഖ് ​എ​ന്നി​വ​ർ​ ​ന​ട​ത്തി​യ​തി​ന് ​സ​മാ​ന​മാ​യ​ ​ത​ട്ടി​പ്പു​ക​ൾ​ ​വി​പ​ണി​യി​ൽ​ ​ശ​ക്ത​മാ​ണെ​ന്ന് ​മു​ൻ​നി​ര​ ​വ്യ​വ​സാ​യി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കു​ന്നു.​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ളി​ൽ​ ​കു​മി​ള​ ​ഭീ​ഷ​ണി​ ​ശ​ക്ത​മാ​ണെ​ന്ന് ​ഏ​പ്രി​ൽ​ ​ആ​ദ്യ​ ​വാ​രം​ ​സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​എ​ക്സ്ചേ​ഞ്ച് ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​(​സെ​ബി​)​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​മ​ധാ​ബി​ ​പു​രി​ ​ബു​ച്ച് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്നു.​ ​സാ​മ്പ​ത്തി​ക​ ​അ​ടി​ത്ത​റ​യി​ല്ലാ​ത്ത​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ൾ​ ​വാ​ങ്ങു​മ്പോ​ൾ​ ​നി​ക്ഷേ​പ​ക​ർ​ ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് ​അ​വ​ർ​ ​നി​ർ​ദേ​ശി​ച്ച​തി​നാ​ൽ​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളു​ടെ​ ​സൂ​ചി​ക​ ​വി​ല്പ​ന​ ​സ​മ്മ​ർ​ദ്ദം​ ​നേ​രി​ട്ടു.​ ​എ​ന്നാ​ൽ​ ​അ​തി​നു​ശേ​ഷം​ ​ഈ​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ൾ​ ​പൂ​ർ​വാ​ധി​കം​ ​ശ​ക്തി​യോ​ടെ​ ​മു​ന്നേ​റ്റം​ ​ന​ട​ത്തു​ക​യാ​ണ്.​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളി​ലെ​ ​നി​ക്ഷേ​പ​ത്തി​ൽ​ ​നി​ന്നും​ ​സ്വ​പ്ന​ ​സ​മാ​ന​മാ​യ​ ​വ​രു​മാ​നം​ ​ല​ഭി​ക്കു​ന്ന​തി​നാ​ൽ​ ​റീ​ട്ടെ​യ്ൽ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ഇ​വ​യോ​ടു​ള്ള​ ​പ്രി​യം​ ​കൂ​ടു​ക​യാ​ണ്.

കൊ​ൽ​ക്കത്ത​ ​ആ​സ്ഥാ​ന​മാ​യി​ ​ വ​ൻ​ത​ട്ടി​പ്പെ​ന്ന് ​ഹ​ർ​ഷ് ​ഗോ​യ​ങ്ക

ഹർഷദ് മേത്ത, ചേതൻ പരേഖ് കാലത്തിന് സമാനമായ വമ്പൻ തട്ടിപ്പുകളുടെ എണ്ണം കൊൽക്കത്ത ആസ്ഥാനമായി ഓഹരി വിപണിയിൽ കുത്തനെ കൂടുകയാണെന്ന് ആർ. പി. ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക മുന്നറിയിപ്പ് നൽകി. പ്രൊമോട്ടർമാർ കമ്പനികളുടെ ലാഭം പെരുപ്പിച്ച് കാണിച്ചും സ്‌റ്റോക്ക് ബ്രോക്കർമാരുമായി ഒത്തുകളിച്ചും ഓഹരി വില കൃത്രിമമായി ഉയർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചെറുകിട നിക്ഷേപകർ ഇത്തരം കെണികളിൽ വീഴാതിരിക്കാൻ സെബിയും ധനമന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും ഹർഷ് ഗോയങ്ക ആവശ്യപ്പെട്ടു.

ചെറുകിട, ഇടത്തരം മേഖലയിലെ ചില കമ്പനികളുടെ വില യാഥാർത്ഥ്യ ബോധമില്ലാത്ത ഉയരങ്ങളിലെത്തിയെങ്കിലും ഇപ്പോഴത്തെ സാഹചര്യം കുമിളയല്ലെന്ന് ഉറപ്പിച്ചു പറയാനാകും.

ഗണേഷ് മോഹൻ

സി. ഇ. ഒ

ബജാജ് ഫിൻസെർവ് അസറ്റ് മാനേജ്മെന്റ്

Advertisement
Advertisement