യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

Sunday 05 May 2024 12:27 AM IST

കരുനാഗപ്പള്ളി: യു.ഡി.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണ സമാപന ദിവസം കരുനാഗപ്പള്ളി ടൗണിൽ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും സി.ആർ.മഹേഷ് എം.എൽ.എക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസ് എടുക്കുകയും എൽ.ഡി.എഫിനെ സംരക്ഷിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം.പി നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജെബി മേത്തർ എം.പി, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ജെ.എസ്.എസ് ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രൻ, സി.ആർ.മഹേഷ് എം.എൽ.എ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, അഡ്വ. കെ.എ.ജവാദ്, വി.വിനോദ്, തൊടിയൂർ രാമചന്ദ്രൻ, അഡ്വ.എം.പ്രവീൺകുമാർ, ചിറ്റുമൂല നാസർ, കെ.ജി.രവി, എം.അൻസാർ, എം.എ.സലാം തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement