ശിൽപ്പശാലയ്ക്ക് തുടക്കം

Sunday 05 May 2024 5:50 PM IST

തൃശൂർ: കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ മാടമ്പ് കുഞ്ഞുകുട്ടൻ ഫൗണ്ടേഷൻ കുട്ടികൾക്കായി നടത്തുന്ന രണ്ടു ദിവസത്തെ ചലച്ചിത്ര ശിൽപ്പശാലയ്ക്ക് തുടക്കം. സ്മാർട്ട് ഫോണിൽ മുഴുനീള ചലച്ചിത്രം നിർമ്മിക്കുന്നതിന്റെ മുഴുവൻ സാങ്കേതികതയും രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ പരിശീലനം നൽകും. മാടമ്പ് മനയിൽ നടന്ന ചടങ്ങിൽ ഡോ. രാജേഷ് കൃഷ്ണൻ അദ്ധ്യക്ഷനായി. കിരാലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രതിനിധി സൂര്യശർമ്മൻ, പ്രശസ്ത തമിഴ് സംവിധായകൻ അമുദൻ, ചലച്ചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ എന്നിവരാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. ക്യാമ്പിൽ വിദ്യാർത്ഥികൾ നിർമ്മിച്ച സിനിമകൾ മേയ് പത്തിലെ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.

Advertisement
Advertisement