സോപാന സംഗീത പരിക്രമം എട്ടുമുതൽ

Sunday 05 May 2024 6:29 PM IST

കൊച്ചി: ബഹറിനിൽ പ്രവർത്തിക്കുന്ന ബഹറിൻ സോപാനം വാദ്യകലാസംഘം 'സോപാന സംഗീത പരിക്രമം' എന്ന പേരിൽ വിവിധ ക്ഷേത്രങ്ങളിലൂടെ സോപാന സംഗീതാർച്ചന നടത്തും. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്ന 18 അംഗ സംഘം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതൽ പൂർണത്രയീശ ക്ഷേത്രം വരെയുള്ള കേരളത്തിലെ പ്രശസ്തമായ 10 ക്ഷേത്രങ്ങളിലൂടെ സോപാന സംഗീത പരിക്രമം നടത്തുന്നും. സന്തോഷ് കൈലാസ് നേതൃത്വം നൽകും. അമ്പലപ്പുഴ വിജയകുമാറിന്റെ മാർഗേ പദേശത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ ആചാര്യവന്ദനത്തോടെ എട്ടുമുതൽ ആരംഭിക്കുന്ന സോപാന സംഗീതപരിക്രമം 11ന് തൃപ്പൂണിത്തുറ പൂർണത്രയീശ സന്നിധിയിൽ താത്കാലികമായി അവസാനിക്കും.

Advertisement
Advertisement