പ്രേക്ഷക ഹൃദയത്തിലേറി പഞ്ചവത്സര പദ്ധതി

Monday 06 May 2024 6:08 AM IST

സിജു വിൽസൻ നായകനായി പി.ജി.പ്രേംലാൽ സംവിധാനം ചെയ്ത പഞ്ചവത്സരപദ്ധതി വിജയകരമായ രണ്ടാം വാരത്തിലേക്ക്‌ . മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ വാരം തന്നെ ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും ലഭിച്ച ചിത്രത്തിന് രണ്ടാം വാരത്തിലും മികച്ച ടിക്കറ്റ് ബുക്കിങാണ് ലഭിക്കുന്നത്.കൃഷ്‌ണേന്ദു എ. മേനോൻ ആണ് നായിക . പി. പി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജീവ് പാഴൂർ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ആൽബി. ഗാനങ്ങൾ റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതം ഷാൻ റഹ്മാൻ .കിച്ചാപ്പൂസ് എന്റർടെയ്മെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാറാണ് നിർമ്മാണം.
പി. ആർ. ഒ : പ്രതീഷ് ശേഖർ.

Advertisement
Advertisement