നേതൃമാറ്റക്കുരുക്കിൽ വീണ്ടും കോൺഗ്രസ്

Monday 06 May 2024 1:44 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സം​ഘ​ട​നാ​ദൗ​ർ​ബ​ല്യം​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​ബാ​ധി​ച്ചു​വെ​ന്ന​ ​വി​ല​യി​രു​ത്ത​ലി​നെ​ ​തു​ട​ർ​ന്ന് ​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സി​ൽ​ ​നേ​തൃ​മാ​റ്റം​ ​ച​ർ​ച്ച​യാ​വു​ന്നു. അ​ടു​ത്ത​ ​വ​ർ​ഷ​ത്തെ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ 2026​ലെ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ​ ​സം​ഘ​ട​നാ​സം​വി​ധാ​നം​ ​ഉ​ട​ച്ചു​വാ​ർ​ക്ക​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യ​മാ​ണ് ​പാ​ർ​ട്ടി​യി​ൽ​ ​ഉ​യ​രു​ന്ന​ത്. അതി​നി​ടെ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്റെ ചുമതല കെ.​ ​സു​ധാ​ക​ര​ൻ​ ​ചൊ​വ്വാ​ഴ്ച​ ​വീ​ണ്ടും​ ​ഏറ്റെടുക്കുമെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.
നി​ല​വി​ലെ​ ​രീ​തി​യി​ൽ​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ​ഗു​ണ​ക​ര​മ​ല്ലെ​ന്നാ​ണ് ​കെ.​പി.​സി.​സി​ ​നേ​തൃ​യോ​ഗ​ത്തി​ലെ​ ​വി​ല​യി​രു​ത്ത​ൽ.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ക​ണ്ണൂ​രി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​തോ​ടെ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്റെ​ ​ചു​മ​ത​ല​ ​കൈ​മാ​റി​യ​ ​കെ.​സു​ധാ​ക​ര​ൻ​ ​തി​രി​കെ​യെ​ത്താ​ൻ​ ​എ.​ഐ.​സി.​സി​ ​നി​ർ​ദ്ദേ​ശം​ ​കാ​ത്തി​രി​ക്കേ​യാ​ണ് ​നേ​തൃ​മാ​റ്റം​ ​പാ​ർ​ട്ടി​യി​ൽ​ ​ച​ർ​ച്ചാ​വി​ഷ​യ​മാ​യ​ത്. ലോ​ക്സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​എ​കോ​പ​നം​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ​ ​മ​റ്റു​ള്ള​വ​രു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​താ​ര​ത​മ്യേ​ന​ ​ചെ​റു​പ്പ​മാ​യ​ ​പ്ര​തി​പ​ക്ഷ​നേ​താ​വി​നൊ​പ്പം​ ​പാ​ർ​ട്ടി​ക്ക് ​പു​തി​യ​ ​മു​ഖം​ ​ന​ൽ​കാ​ൻ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന​ട​ക്കം​ ​മാ​റ​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​പ​ല​ ​നേ​താ​ക്ക​ളും​ ​പ​ങ്കു​വ​യ്ക്കു​ന്നു.
മ​റ്റ് ​ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ന്ന​ ​പോ​ലെ​ ​ചെ​റു​പ്പ​ക്കാ​രെ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്നാ​ൽ​ ​സം​ഘ​ട​നാ​ദൗ​ർ​ബ​ല്യം​ ​പ​രി​ഹ​രി​ക്കാ​നും​ ​സം​ഘ​ട​നാ​സം​വി​ധാ​നം​ ​എ​ണ്ണ​യി​ട്ട​ ​യ​ന്ത്രം​ ​പോ​ലെ​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​വ​ഴി​തെ​ളി​ക്കു​മെ​ന്നു​മാ​ണ് ​പൊ​തു​വേ​യു​ള്ള​ ​ചി​ന്ത.​ലോ​ക്സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ ​ശേ​ഷം​ ​അ​ഴി​ച്ചു​പ​ണി​യി​ലേ​ക്ക് ​പാ​ർ​ട്ടി​ ​നീ​ങ്ങു​മെ​ന്ന ​സൂ​ച​ന ചി​ല നേതാക്കൾ പ്രചരി​പ്പി​ക്കുന്നുണ്ട്.​ ​
കോ​ൺ​ഗ്ര​സി​നെ​ ​വീ​റു​റ്റ​തും​ ​ച​ടു​ല​വു​മാ​ക്കി​യ​ ​നേ​താ​വെ​ന്ന​നി​ല​യി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​കെ.​സു​ധാ​ക​ര​നെ​ ​ഒ​ഴി​വാ​ക്കു​ന്ന​ത് ​ഉ​ചി​ത​മാ​ണോ​ ​എ​ന്ന​ ​ച​ർ​ച്ച​യും​ ​പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്.​ ​ജാ​തി,​മ​ത​ ​സ​മ​വാ​ക്യ​ങ്ങ​ൾ​ ​പാ​ലി​ക്ക​പ്പെ​ടേ​ണ്ട​തു​മു​ണ്ട്.​ ​

ന്യൂനപക്ഷ നേതാവിന് മുൻതൂക്കം

1. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്നകലുന്നതും തലയെടുപ്പുള്ള നേതാക്കൾ ഈ വിഭാഗത്തിൽ നിന്നു കുറയുന്നതും അവരുടെ വോട്ട് ബാങ്കിനെ കാര്യമായി ബാധിക്കുന്നുവെന്ന വിഷയം പാർട്ടി കേന്ദ്രനേതൃത്വത്തിന് മുന്നിലുണ്ട്.

2. അങ്ങനെ വന്നാൽ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം.എൽ.എമാരായ റോജി എം.ജോൺ, മാത്യു കുഴൽനാടൻ എന്നിവർക്ക് മുൻഗണന ലഭിക്കും. പി.സി. വിഷ്ണുനാഥും സജീവ പരിഗണനയിലുണ്ട്.

3. മുഖ്യമന്ത്രി പിണറായി വിജയനെ ആരോപണ മുൾമുനയിൽ നിർത്താനായതും ചടുലമായ സംഘടനാപാടവവുമാണ് മാത്യു കുഴൽനാടന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. പാർട്ടിയിൽ പഴയപോലെ ഗ്രൂപ്പുകൾ സജീവമല്ലാത്തതും ചെറുപ്പക്കാരുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.

4. നേതൃപാടവവും പരിചയസമ്പത്തും കണക്കിലെടുത്താൽ മുതിർന്ന നേതാക്കളായ കെ.മുരളീധരൻ, അടൂർ പ്രകാശ് , കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ തുടങ്ങിയവർക്കായിരിക്കും പരിഗണന.

Advertisement
Advertisement