മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്‌റ്റ്  പ്രീബുക്കിംഗ് തുടങ്ങി

Monday 06 May 2024 12:48 AM IST

കൊച്ചി: പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ നാലാം തലമുറ എപ്പിക് ന്യൂ സ്വിഫ്‌റ്റിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു. 11,000/ രൂപയാണ് ബുക്കിംഗ് തുക. എപ്പിക് ന്യൂ സ്വിഫ്റ്റ് അതിന്റെ മികവും ഫൺ ടു ഡ്രൈവ് ഘടകവും മെച്ചപ്പെടുത്തിയതിനൊപ്പം സിഗ്‌നേച്ചർ സ്‌പോർട്ടി ഡിസൈനിലും ലഭ്യമാണ്. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഇതുവരെ 29 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചിരുന്നു.
സുസുക്കിയുടെ ഒരു ഐക്കോണിക് ബ്രാൻഡാണ് സ്വിഫ്റ്റ്. കാലം മാറുന്നതനുസരിച്ച് ഉപഭോക്താവിന്റെ പ്രതീക്ഷക്കൊത്ത് അത് പരിണമിച്ചു. നെക്സ്റ്റ് ജനറേഷൻ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിക്കാൻ സജ്ജമായി കഴിഞ്ഞെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വിഭാഗം സീനിയർ എക്‌സിക്യുട്ടീവ് ഓഫീസർ പാർത്തോ ബാനർജി പറഞ്ഞു

Advertisement
Advertisement