കുടുംബങ്ങൾക്കായി വൈദ്യുത സ്കൂട്ടർ ആംപിയർ നെക്‌സസ് നിരത്തിലേക്ക്

Monday 06 May 2024 12:52 AM IST

കൊച്ചി: ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ ആംപിയർ നെക്‌സസ് വിപണിയിൽ അവതരിപ്പിച്ചു. 1.9 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പൂർണമായും ഇന്ത്യയിൽ രൂപകല്പന ചെയ്ത് വികസിപ്പിച്ച ആംപിയർ നെക്‌സസ്

സൻസ്‌കാർ അക്വ, ഇന്ത്യൻ റെഡ്, ലൂണാർ വൈറ്റ്, സ്റ്റീൽ ഗ്രേ നിറങ്ങളിൽ ലഭ്യമാണ്.

ആംപിയർ നെക്‌സസ് ഉയർന്ന വേഗതയുള്ള ഇലക്ട്രിക് സ്‌കൂട്ടറാണെന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി. ഇ.ഒയുമായ കെ. വിജയകുമാർ പറഞ്ഞു, നെക്‌സസ് ഇ. എക്‌സ്, നെക്‌സസ് എസ്. ടി വേരിയന്റുകളിൽ ആംപിയർ നെക്‌സസ് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. 400ലധികം ഡീലർഷിപ്പുകളും ടച്ച് പോയിന്റുകളും വഴി ടെസ്റ്റ് റൈഡുകളും വിപണനവും ഉടനെ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement