രോഹിത് വെമുലയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും:കോൺ.

Monday 06 May 2024 12:54 AM IST

ന്യൂഡൽഹി: രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും കോൺഗ്രസ്. രോഹിത് വെമുലയുടെ മരണം ബി.ജെ.പിയുടെ ദളിത് വിരുദ്ധ മനോഭാവം പൂർണമായും തുറന്നുകാട്ടുന്ന കൊടും ക്രൂരതയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിന്നു.തെലങ്കാന പൊലീസ് വ്യക്തമാക്കിയതുപോലെ, ബന്ധപ്പെട്ട ക്ലോഷർ റിപ്പോർട്ട് 2023 ജൂണിൽ തയ്യാറാക്കിയതാണ്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമ്പോൾ, ക്യാമ്പസുകളിലെ ജാതി, വർഗീയ അതിക്രമങ്ങളുടെ പ്രശ്‌നം പ്രത്യേകമായി അഭിസംബോധന ചെയ്ത് രോഹിത് വെമുല നിയമം പാസാക്കും.

Advertisement
Advertisement