പൂയപ്പള്ളിയിൽ ലോഡിംഗ് ലോറി പിന്നിലേക്ക് വന്ന് സ്വകാര്യ ബസിലിടിച്ച് അപകടം

Monday 06 May 2024 12:22 AM IST

ഓടനാവട്ടം: പൂയപ്പള്ളി ഫെഡറൽ ബാങ്ക് ജംഗ്ഷന് സമീപമുള്ള ഹാർഡ്

വെയേർസ് മൊത്ത വ്യാപാര ശാലയിൽ നിന്ന് ലോറി പിന്നിലേക്ക് എടുക്കുന്നതിനിടയിൽ അത് വഴി യാത്രക്കാരുമായി വന്ന സ്വകാര്യ ബസിലിടിച്ച്‌ ബസിന്റെ മുൻവശത്തെ ഗ്ലാസ്‌ തകർന്നു. സാരമായി പരിക്ക് പറ്റിയ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൂയപ്പള്ളിയിൽ കൊടും വളവിലുള്ള പനയ്ക്കൽ ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നാണ് ലോറി പുറകിലേക്ക് വന്ന്‌ ബസിൽ ഇടിച്ചത്. പല തവണ ഇവിടെ അപകടങ്ങൾ നടന്നിട്ടുള്ളതാണ്. സ്ഥാപനത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ റോഡിന്റെ ഭാഗം കൂടി എടുത്താണ് പാർക്കിംഗ്. പ്രദേശത്ത് ട്രാഫിക് സൂചനകളും സ്ഥാപിച്ചിട്ടില്ല. വരുംകാല ദുരന്തങ്ങൾ ഒഴിവാക്കാൻ പൂയപ്പള്ളി പൊലീസ് അധികൃതരും പഞ്ചായത്തും അന്വേഷണം ശക്തമാക്കി നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശ വാസികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.

Advertisement
Advertisement