രേവന്ത് റെഡ്ഡി വ്യാജ വീഡിയോ പ്രചരിപ്പിച്ചു: അമിത്‌ ഷാ

Monday 06 May 2024 1:15 AM IST

അദിലാബാദ് (തെലങ്കാന):സംവരണം സംബന്ധിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തന്റെ വ്യാജ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച തന്റെ പ്രസംഗത്തിന്റെ വീഡിയോയെ പരാമർശിച്ചായിരുന്നു ഈ ആരോപണം. ഞങ്ങൾ സംവരണം എടുത്തുകളയുമെന്നാണ് പ്രചാരണം. പാർലമെന്റിൽ ഒരു ബി.ജെ.പി എം.പിയെങ്കിലും ഉള്ളിടത്തോളം കാലം ഗോത്രവർഗക്കാർക്കും ദളിതർക്കും ഒ.ബി.സിക്കുമുള്ള സംവരണം റദ്ദാക്കില്ലെന്നാണ് മോദിയുടെ ഉറപ്പ്. കോൺഗ്രസ് പാർട്ടി കൊണ്ടുവന്ന മുസ്ലീം സംവരണം 'ഭരണഘടനാ വിരുദ്ധം' എന്ന് വിശേഷിപ്പിച്ച അമിത് ഷാ തെലങ്കാനയിൽ

എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശങ്ങൾ മുസ്ലീങ്ങൾക്ക് നൽകാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു. മുസ്ലീം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം ഭരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.

തെലങ്കാനയിൽ അധികാരത്തിൽ വന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ കോൺഗ്രസ് സംസ്ഥാനത്തെ കോൺഗ്രസിന്റെ എ.ടി.എമ്മാക്കി മാറ്റിയെന്നും ആരോപിച്ചു.

Advertisement
Advertisement