പരിവാഹൻ ഓൺലൈൻ തട്ടിപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

Tuesday 07 May 2024 1:17 AM IST

ഒറ്റപ്പാലം: മോട്ടോർ വാഹനവകുപ്പിന്റെ 'പരിവാഹൻ' സംവിധാനത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗതാഗത നിയമലംഘനത്തിന് പിഴയടക്കാനെന്ന പേരിൽ പരിവാഹനിൽ നിന്നെന്ന വ്യാജേന സന്ദേശമയച്ചായിരുന്നു തട്ടിപ്പ്. സന്ദേശം ക്ലിക്ക് ചെയ്തതോടെ ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപയാണ് നഷ്ടമായത്.

ഒറ്റപ്പാലം പത്തൊമ്പതാം മൈലിൽ പത്തൂർ വളപ്പിൽ മണിദാസനാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ പണം നഷ്ടമായത്. വാട്സാപ്പിലേക്ക് പരിവാഹന്റെ വ്യാജ ലോഗോയും പേരും ഉപയോഗിച്ചായിരുന്നു സന്ദേശമെത്തിയിരുന്നത്. വാഹനത്തിന്റെ കൃത്യമായ നമ്പറും ഒരു ചലാൻ നമ്പറും കാണിച്ച് ഗതാഗതനിയമലംഘനമുണ്ട് എന്നായിരുന്നു സന്ദേശം. ഇതിന്റെ വിശദാംശങ്ങളറിയാൻ വെബ് സൈറ്റിന്റെ ലിങ്കും ആപ്പിന്റെ ലിങ്കും അയച്ചവയിൽ ഉണ്ടായിരുന്നു. ഈ വെബ് സൈറ്റിൽ കയറിയപ്പോഴാണ് പണം നഷ്ടമായത്.

Advertisement
Advertisement