ടിപ്പർ ലോറി മറിഞ്ഞ് ഡീസൽ റോഡിലൊഴുകി

Tuesday 07 May 2024 12:39 AM IST
ടിപ്പർ ലോറി മറിഞ്ഞ് ഡീസൽ റോഡിലൊഴുകിയ നിലയിൽ

​രാമനാട്ടുകര:പാറപ്പൊടി കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞ് ഡീസൽ റോഡിലൊഴുകി​. ഇന്ന​ലെ രാവിലെ 10.30 നു ചെറുകാവ് ​ ​ ഐക്കരപ്പടി​ എയർപോർട്ട് റോഡിൽ ​എസ്.ബി.ഐ ​ ബ്രാഞ്ചിന് സമീപ​ത്താണ് അപകടം നടന്നത് .മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തി​ലെ സേനാംഗങ്ങൾ ​ ജെ.സി. ബി ​ കൊണ്ടുവന്ന് പാറപ്പൊടി മറ്റൊരു ടിപ്പറിൽ കയറ്റി ക്രെയിൻ ഉപയോഗിച്ച് മറിഞ്ഞ ടിപ്പർ ലോറിയെ വലിച്ചുയർത്തി നേരെ നിർത്തി റോഡിനു വശത്തേക്ക് മാറ്റി. അതിനു ശേ​ഷം റോഡിൽ പരന്ന ഡീസൽ സോപ്പുപൊടി വിതറി ​ വെള്ളമടിച്ച് വൃത്തിയാക്കി അപകടമൊഴിവാ​ക്കി . മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിൽ നിന്നെത്തിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ​ ഡബ്ള്യൂ യു . സനലിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബിനീഷ്.എൻ, അബ്ദുൽ കരീം.ടി , ഉണ്ണികൃഷ്ണൻ.ടി.ടി, വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലിൻസി.ബി , ഐശ്വര്യ.കെ ഹോംഗാർഡ് സത്യൻ.കെ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement
Advertisement