എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Tuesday 07 May 2024 1:38 AM IST

കോഴിക്കോട് : വില്പനക്കായി എത്തിച്ച 9.150 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ മംഗലം മാങ്ങാ പറമ്പിൽ വീട്ടിൽ മുഹമദ് ഷാഫി എം.പി (44) യെയാണ് നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ജിമ്മി പി.ജെ യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്ന് ബൈപ്പാസിലെ മെട്രോ ഹോസ്പിറ്റലിലെ പാർക്കിംഗ് ഏരിയയുടെ ഭാഗത്ത് നിന്ന് പിടികൂടിയത്. മലപ്പുറം കേന്ദ്രീകരിച്ച് പല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന ശ്യംഖലയിലെ കണ്ണിയാണ് ഷാഫി. കോഴിക്കോട് ബൈപ്പാസ് ഭാഗങ്ങളിലുള്ള ഹോസ്റ്റലിൽ താമസിക്കുന്ന യുവാക്കളെ പരിചയപ്പെട്ട് പുതിയ ബിസിനസ് തന്ത്രവുമായി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോടെത്തിയത്. ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്‌മാൻ കെ , അനീഷ് മൂസേൻവീട്, അഖിലേഷ് കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാക്കാവ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി . പി.ജെ , എസ്.സി പി.ഒ രഞ്ജിത്ത് എം, സി.പി.ഒ മാരായ ബിഗിൻ ലാൽ. എൻ. വി , സുബീഷ് എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Advertisement
Advertisement