ഡ്രൈവറുടെ ഹർജിയിൽ കോടതി ഉത്തരവ്; മേയർക്കെതിരെ ജാമ്യമില്ലാക്കുറ്റം, ര​ണ്ടാ​മ​ത്തെ​ ​കേ​സെടുത്തു

Tuesday 07 May 2024 4:48 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം​​:​​ ​വി​​വാ​​ദ​​ ​ബ​​സ് ​ത​​ട​​യ​​ൽ​​ ​സം​​ഭ​​വ​​ത്തി​​ൽ​​ ​കെ.​എ​​സ്.​ആ​​ർ​.​ടി​.​സി​​ ​ഡ്രൈ​​വ​​ർ​​ ​യ​​ദു​​വി​​ന്റെ​​ ​പ​​രാ​​തി​​യി​​ൽ​​ ​കേ​​സെ​​ടു​​ക്കാ​​തെ​​ ​ചു​​റ്റി​​ക്ക​​ളി​​ച്ച​​ ​പൊ​​ലീ​​സ്,​​ ​കോ​​ട​​തി​​ ​ഉ​​ത്ത​​ര​​വ​​നു​​സ​​രി​​ച്ച് ​മേ​​യ​​ർ​​ക്കും​​ ​എം.​എ​​ൽ​.​എ​​യ്ക്കു​​മെ​​തി​​രെ​​ ​കേ​സെ​ടു​ത്തു​. ഇ​ന്ന​ലെ​ രാ​ത്രി​​ ഒ​മ്പ​തു​മ​ണി​​യോ​ടെ​യാ​ണ് കേസ് രജി​സ്റ്റർ ചെയ്തത്.

നേ​മം​ ​സ്വ​ദേ​ശി​യാ​യ​ ​ഡ്രൈ​വ​ർ​ ​യ​ദു​വി​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഭ​ർ​ത്താ​വ് ​കെ.​എം.​ ​സ​ച്ചി​ൻ​ ​ദേ​വ് ​എം.​എ​ൽ.​എ,​ ​മേ​യ​റു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​അ​ര​വി​ന്ദ്,​ ​അ​ര​വി​ന്ദി​ന്റെ​ ​ഭാ​ര്യ​ ​ആ​ര്യ,​ ​ക​ണ്ടാ​ല​റി​യാ​വു​ന്ന​ ​യു​വാ​വ് ​എ​ന്നീ​ ​അ​ഞ്ചു​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​നാ​യി​രുന്നു കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​
ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​അ​ഭി​നി​മോ​ൾ​ ​എ​സ്.​ ​രാ​ജേ​ന്ദ്ര​നാ​ണ് ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സി​നോ​ട് ​കേ​സെ​ടു​ക്കാ​ൻ​ ​ഉ​ത്ത​ര​വി​ട്ട​ത്.​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ബൈ​ജു​ ​നോ​യ​ലി​ന്റെ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ ​ചീ​ഫ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​ട്ടി​ന്റെ​ ​ഉ​ത്ത​ര​വു​പ്ര​കാ​രം​ ​മേ​യ​ർ​ക്കും​ ​കു​ടും​ബ​ത്തി​നു​മെ​തി​രെ​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​സെ​ടു​ത്തി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ജാ​മ്യ​മി​ല്ലാ​ക്കു​റ്റം​ ​ഉ​ൾ​പ്പെ​ടെ​ ​കൂ​ടു​ത​ൽ​ ​വ​കു​പ്പു​ള്ള​താ​ണ് ​ഡ്രൈ​വ​റു​ടെ​ ​ഹ​ർ​ജി​പ്ര​കാ​ര​മു​ള്ള​ ​കേ​സ്.
ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്ത​ൽ,​ ​അ​ന്യാ​യ​മാ​യി​ ​ത​ട​ഞ്ഞു​വ​യ്ക്ക​ൽ,​ ​ബ​സി​നു​ള​ളി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ,​ ​അ​സ​ഭ്യം​ ​പ​റ​യ​ൽ,​ ​തെ​ളി​വു​ ​ന​ശി​പ്പി​ക്ക​ൽ​ ​എ​ന്നീ​ ​കു​റ്റ​ങ്ങ​ൾ​ ​ചു​മ​ത്തി​യാ​ണ് ​കേസെടുത്തത്.​ ​ഇ​തി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​ ​എ​ന്ന​ ​കു​റ്റം​ ​ജാ​മ്യ​മി​ല്ലാ​വ​കു​പ്പാ​ണ്.​ ​​
ബ​സ് ​ത​ട​ഞ്ഞു,​ ​​​പൊ​തു​ ​ശ​ല്യ​മു​ണ്ടാ​ക്കി​ ​എ​ന്നീ​ ​ചെ​റി​യ​ ​വ​കു​പ്പു​ക​ളാ​ണ് ​ആ​ദ്യ​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​ചു​മ​ത്തി​യ​ത്.​ ​ബ​സി​ൽ​ ​നി​ന്നു​ ​കാ​ണാ​താ​യ​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ശ​രി​യാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നു​പ​ക​രം​ ​യ​ദു​വി​ന്റെ​ ​ഫോ​ൺ​ ​പ​രി​ശോ​ധി​ക്കു​ന്ന​തു​ൾ​പ്പെ​യു​ള്ള​ ​ത​ന്ത്ര​ങ്ങ​ൾ​ ​പൊ​ലീ​സ് ​മെ​ന​യു​ന്ന​തി​നി​ട​യി​ലാ​ണ് ​മേ​യ​ർ​ക്കെ​തി​രെ​ ​ഈ​ ​കേ​സു​കൂ​ടി​ ​എ​ടു​ക്കേ​ണ്ടി​വ​ന്ന​ത്.

ഹർജിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ

ഏപ്രിൽ 27 ന് തൃശ്ശൂരിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബസ് തിരിക്കുമ്പോൾ ഡിപ്പോയിൽ വച്ച് പരിശോധിച്ച് സി.സി.ടി.വി ക്യാമറകൾ അടക്കം പ്രവർത്തനസജ്ജമാണെന്ന് വിലയിരുത്തിയിരുന്നു. ഈ മെമ്മറി കാർഡാണ് കാണാതായത്. യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കുക, മേയറുടെയും കൂട്ടരുടെയും അതിക്രമങ്ങൾ ചിത്രീകരിച്ച യാത്രക്കാരന്റെ മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ എം.എൽ.എ ഭീഷണിപ്പെടുത്തി നീക്കം ചെയ്തത് വീണ്ടെടുക്കുക, മേയറുടെ സ്വകാര്യ വാഹനം പിടിച്ചെടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യദു ഹർജിയിൽ ഉന്നയിച്ചിരുന്നത്.

Advertisement
Advertisement