അവകാശ രേഖ കൈമാറി

Tuesday 07 May 2024 12:48 AM IST


ആലപ്പുഴ : കായികതാരങ്ങൾ ഉദ്യോഗം ലഭിച്ചു കഴിഞ്ഞാൽ കായികരംഗത്തോട് വിടപറയുന്ന പ്രവണത കൂടി വരുന്നതായി കേന്ദ്ര സ്‌പോർട്‌സ് യുവജന കാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി കുനാൽ പറഞ്ഞു. ആലപ്പുഴ സായ് കേന്ദ്രം സംഘടിപ്പിച്ച ചാമ്പ്യൻമാരോട് സംവേദിക്കുക എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. . അഡീഷണൽ ചീഫ് സെക്രട്ടറിയും ഗവർണറുടെ സെക്രട്ടറിയുമായ ദേവേന്ദ്രകുമാർ ദൊഡാവത് അദ്ധ്യക്ഷത വഹിച്ചു. സായ് കേന്ദ്രത്തിന്റെ ഭൂമിയുടെ അവകാശ രേഖ കലക്ടർ അലക്‌സ് വർഗീസ് സായ് മേഖലാ തലവനായ ഡോ. ജി.കിഷോറിന് കൈമാറി.

Advertisement
Advertisement