ഓ​ട്ടോ​യും സ്​കൂ​ട്ട​റും തീ​വ​ച്ച് ന​ശി​പ്പി​ച്ചു

Monday 06 May 2024 11:59 PM IST

തൊ​ടി​യൂർ: വീ​ട്ടിൽ നിറു​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്​ക്കും സ്​കൂ​ട്ട​റി​നും തീ​വ​ച്ചു. ക​ല്ലേ​ലി​ഭാ​ഗം അ​ശ്വ​നി ഭ​വ​നിൽ അ​ജികു​മാ​റി​ന്റെ ഓ​ട്ടോ​യും സ്​കൂ​ട്ട​റു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തി​ങ്ക​ളാ​ഴ്​ച പു​ലർ​ച്ചെ 2.30ന് വീ​ടി​ന് പു​റ​ത്ത് തീ ആ​ളു​ന്ന​ത് ക​ണ്ട് അ​ജി​കു​മാ​റി​ന്റെ ഭാ​ര്യ അ​നി​ത ഭർ​ത്താ​വി​നെ​യും കു​ട്ടി​ക​ളെ​യും വി​ളി​ച്ചു​ണർ​ത്തി തീ കെ​ടു​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഷെ​ഡ്ഡിൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു യ​മ​ഹ​റേ സെ​ഡ് ആർ സ്​കൂ​ട്ട​റും ഓ​ട്ടോ​യും. സ്​കൂ​ട്ടർ പൂർ​ണ​മാ​യും ഓ​ട്ടോ ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് കേ​സെടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു. ഫോ​റൻ​സി​ക്ക് വി​ഭാ​ഗ​വും ഫിം​ഗർ​പ്രിന്റ് വി​ദ​ഗ്​ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​കൾ ശേ​ഖ​രി​ച്ചു. മാ​രാ​രി​ത്തോ​ട്ടം മി​ടു​ക്കൻ മു​ക്കി​ലെ ഒാട്ടോ ഡ്രൈവ​റാ​ണ് അ​ജി​കു​മാർ.

Advertisement
Advertisement