സൗജന്യ കായിക പരിശീലന  പദ്ധതിക്ക് തുടക്കമായി 

Tuesday 07 May 2024 12:15 AM IST

പന്മന: മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വർഷക്കാലം നീണ്ടു നില്ക്കുന്ന സൗജന്യകായിക പരിശീലന പദ്ധതി ആരംഭിച്ചു. സ്കൂളിലെ 5 മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. വൈകിട്ട് 4 മുതൽ 5.30 വരെയാണ് പരിശീലനം. പുതിയതായി സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം.

പദ്ധതിയുടെ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് മെമ്പർ സി.പി.സുധീഷ്കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ. സിദ്ദിഖ് യോഗത്തിൽ അദ്ധ്യക്ഷനായി.

യോഗത്തിൽ പ്രിൻസിപ്പൽ ജെ.ടി. ബിന്ദു , പ്രഥമാദ്ധ്യാപിക ആർ.ഗംഗാദേവി , എസ്.എം.സി ചെയർമാൻ ആനന്ദ് കുമാർ ,പി.ടി.എ വൈസ് പ്രസിഡന്റ് അജി, മഞ്ജു സുഭാഷ്, ഹാഷിം, സന്തോഷ് കുമാർ, കായികാദ്ധ്യാപകൻ മഹേഷ് കുമാർ, അദ്ധ്യാപകരായ ഷൈൻ കുമാർ ,വിളയിൽ ഹരികുമാർ എന്നിവർ സംസാരിച്ചു. അത്‌ലറ്റിക്സ്, ഫുട്ബാൾ , ക്രിക്കറ്റ്, ഖൊ ഖൊ , ബോക്സിംഗ് , അമ്പെയ്ത്ത്, യോഗ തുടങ്ങിയ ഇനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നടത്തുന്നത്. ആദ്യ ദിനം 200ൽ പരം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

Advertisement
Advertisement