പോളിക്ലിനിക്ക് അനുവദിക്കണം

Wednesday 08 May 2024 12:24 AM IST

വൈക്കം: വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് ഇ.സി.എച്ച്.എസ് പോളി ക്ലിനിക്ക് അനുവദിക്കണമെന്ന് വൈക്കം താലൂക്കിലെ വിമുക്ത ഭടന്മാരുടേയും ആശ്രിതരുടേയും സംഘടന ആവശ്യപ്പെട്ടു. 2010ൽ ക്ലിനിക്ക് അനുവദിക്കുന്നതിന് കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. അതിന്റെ അന്വേഷണ നടപടികൾ നടന്നുവരുകയാണ്. വിമുക്ത ഭടന്മാരും ആശ്രിതരും ഈ ആവശ്യത്തിന് വേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും ഇതിനാവശ്യമായ മുഴുവൻ വിവരങ്ങളും തയ്യാറാക്കി സമർപ്പിക്കണമെന്നും രക്ഷാധികാരി പി.ആർ തങ്കപ്പൻ, പ്രസിഡന്റ് ജോസഫ് തോമസ്, വൈസ് പ്രസിഡന്റ് ചക്രപാണി കേശവൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9446479619, 9495135894, 9497320240.

Advertisement
Advertisement