ഗാന്ധിജിയേയും നെഹ്റുവിനേയും രാജ്യദ്രോഹികളാക്കി: പ്രിയങ്ക

Wednesday 08 May 2024 12:02 AM IST

റായ്ബറേലി: ഇന്ത്യയിലെ ഒരു സർക്കാർ തങ്ങളെ രാജ്യദ്രോഹികളെന്നു വിളിക്കുമെന്ന് മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും ഒരിക്കലും കരുതിക്കാണില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

ജനങ്ങളുടെ അവകാശങ്ങൾക്കായി ഗാന്ധിജിയും നെഹ്റുവും നിരവധി നീക്കങ്ങൾ നടത്തി. രാജ്യത്തെ സർക്കാർ തന്നെ ജനങ്ങളെ ദുർബലപ്പെടുത്തുമെന്നും അവർ വിചാരിച്ചുകാണില്ല. ഈ പോരാട്ടത്തിൽ ജനാധിപത്യത്തിന്റെ തത്വങ്ങളും സത്യസന്ധതയും ജയിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും പ്രിയങ്ക പറഞ്ഞു.

റായിബറേലിയിൽ തോറ്റപ്പോൾ ഇന്ദിര ഗാന്ധി ദേഷ്യപ്പെട്ടില്ല. ആ തോൽവിയിൽ നിന്ന് പഠിച്ചു. മറ്റു വഴികളിലൂടെ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു. തന്റെ കുടുംബത്തിന്റെ രക്തം കലർന്ന മണ്ണാണ് ഇവിടെയുള്ളത്. നിങ്ങളുടെ പൂർവികർ ജീവൻ ബലിയർപ്പിച്ച പുണ്യഭൂമിയാണിത്. എന്നാൽ ഇന്ന് ജനങ്ങളുടെ അവകാശങ്ങൾക്കായി നാം പൊരുതുകയാണ്. കൂടുതൽ ശക്തിയോടെ ഈ പോരാട്ടം നമുക്ക് തുടരണമെന്നും പ്രിയങ്ക പറഞ്ഞു.

Advertisement
Advertisement