ലോക ആസ്ത്‌മ ദിനാചരണം

Thursday 09 May 2024 12:52 AM IST

അമ്പലപ്പുഴ : ലോക ആസ്ത്‌മ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ആദ്യ വകുപ്പു മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. പി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഡോ.ബി. ജയപ്രകാശ് , ഡോ.പി.എസ്. ഷാജഹാൻ, ഡോ.ജി.എസ്. പ്രവീൺ , ഡോ.എം.എ.മനാഫ് , ഡോ.ജെ. മീര കുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ' അറിവ് ശക്തി പകരും' എന്ന സന്ദേശം മുൻനിർത്തി അടുത്ത ഒരു വർഷം ബോധവൽക്കരണ പരിപാടികളും , സെമിനാറുകളും നടത്തും.

Advertisement
Advertisement